കുറ്റിപ്പുറത്ത് കാമുകി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

തിരൂര്‍: കുറ്റിപ്പുറത്ത് കാമുകി യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു. നഗരത്തിലെ സ്വാകാര്യ ലോഡ്ജില്‍ ഇന്നു രാവിലെയാണ് സംഭവം. പരിക്കേറ്റ യുവാവുമായി യുവതി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിരൂരിനടുത്ത പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിനാണ് (26) പരിക്കേറ്റത്. ഇയാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കു മാറ്റി. 

യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ യുവാവ് അവിവാഹിതനാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നു രാവിലെയാണ് ഇരുവരും കുറ്റിപ്പുറത്തെ ലോഡ്ജില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

Latest News