യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടു; യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം

ലഖ്‌നൗ- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പ്രയാഗ്‌രാജ്  സ്വദേശി അനുപ് സിങ്ങിനെതിരെയാണ് കേസെടുത്തത്. കുടിയേറ്റ തൊഴിലാളികളുടെ ദുരിത ം സംബന്ധിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതാണ് കേസിന് കാരണം.ഐപിസി 124 എ, 500 (അപകീര്‍ത്തിപ്പെടുത്തല്‍)188( പൊതുസേവകനെ അനുസരിക്കാതിരിക്കല്‍) ഐടി ആക്ട് 66 തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയത്.

പോലിസ് ഇന്‍സ്‌പെക്ടര്‍ അമൃത സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം സംബന്ധിച്ച് പ്രയാഗ്‌രാജ് സ്വദേശി രാജേഷ് കുമാര്‍ ശുക്ല 'പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശിലെ ബസുകള്‍ വാടകക്ക് എടുക്കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല' എന്നാണ് പോസ്റ്റിട്ടത്. ഇതിന് താഴെയാണ് അനുപ് സിങ് യോഗിയെ കുറ്റം പറഞ്ഞ് പോസ്റ്റിട്ടത്.
 

Latest News