Sorry, you need to enable JavaScript to visit this website.

ഉറങ്ങുമ്പോള്‍ 13 കാരിയുടെ തലയറുത്തു; പിതാവ് അറസ്റ്റില്‍

തെഹ്‌റാന്‍- ഉറങ്ങുമ്പോള്‍ 13 കാരിയുടെ തലയറുത്ത കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തു. ഇറാനിലാണ് ദുരഭിമാന കൊല. വടക്കന്‍ പ്രവിശ്യയായ ഗിലാനിലെ താലേഷിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെളിപ്പെടുത്തുമെന്നും താലേഷ് ഗവര്‍ണറെ ഉദ്ധരിച്ച് ഇര്‍ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


പ്രണയത്തിലായ റോമിന അശ്‌റഫിയെന്ന പെണ്‍കുട്ടി  35 കാരനോടൊപ്പം നേരത്തെ ഒളിച്ചോടിയിരുന്നതായി പറയുന്നു. പിതാവ് എതിര്‍ത്തിട്ടും പെണ്‍കുട്ടി ബന്ധം ഉപേക്ഷിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ പിതാവ് കഴുത്തറുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News