കോടതിക്ക് മുന്നിലിട്ട് കക്ഷിയെ വക്കീൽ തല്ലിച്ചതച്ചു

ലക്‌നൗ- കോടതിക്ക് മുന്നിലിട്ട് വക്കീലൻമാർ കക്ഷിയെ തല്ലിച്ചതച്ചു. ഫീസ് തർക്കത്തെ തുടർന്നാണ് വക്കീൽ ക്രൂരത അരങ്ങറിയത്. ചലാൻ ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ടാണ് വക്കീൽ തന്റെ കക്ഷിയെ മർദ്ദിച്ചത്. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. വക്കീൽ കക്ഷിയെ അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. അടികൊണ്ട് നിലത്തുവീണയാളെ മറ്റൊരു വക്കീലുമെത്തി അ
ടിക്കുന്നുണ്ട്. വക്കീലിന് നേരത്തെ താൻ അയ്യായിരം രൂപ നൽകിയിരുന്നെന്നും എന്നാൽ ഏൽപ്പിച്ച കാര്യം ചെയ്യാൻ വക്കീൽ കൂട്ടാക്കിയില്ലെന്നും കക്ഷി പറയുന്നു. തുടർന്ന് പണം തിരികെ ചോദിച്ചതിനാണ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നും ഇയാൾ പറഞ്ഞു.
 

Latest News