പ്രവാസികളിൽനിന്ന് ക്വാറന്റൈൻ പണം ഈടാക്കുന്നത് ദുഖകരം-ശശി തരൂർ

ന്യൂദൽഹി- തിരിച്ചുവരുന്ന പ്രവാസികളിൽനിന്ന് ക്വാറന്റൈൻ പണം ആവശ്യപ്പെടുന്നത് ദുഖകരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കേരളത്തിന്റെ ആരോഗ്യമാതൃകയോടുള്ള വെല്ലുവിളിയാണിതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. തിരിച്ചുവരുന്ന പ്രവാസികളിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് എത്തുന്നത്. അവരിൽനിന്ന് പണം ഈടാക്കുക എന്നത് സങ്കടകരമാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

 

Latest News