Sorry, you need to enable JavaScript to visit this website.

പച്ചക്കറി കച്ചവടക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍

ന്യൂദല്‍ഹി- കോവിഡ്-19 ടെസ്റ്റ് നിര്‍ബന്ധമായും നടത്തേണ്ട വിഭാഗങ്ങളുടെ പട്ടിക വിപുലമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന മുന്‍നിര ജോലിക്കാരായ വഴിയോര കച്ചവടക്കാര്‍,പച്ചക്കറി കച്ചവടക്കാര്‍,സെക്യൂരിറ്റി ജീവനക്കാര്‍ ,ബസ് ഡ്രൈവര്‍മാര്‍,ഫാര്‍മസിസ്റ്റുകള്‍,വിമാനത്താവളത്തിലെ ജീവനക്കാര്‍,ചെക്ക് പോസ്റ്റുകളിലെ പോലിസുകാര്‍ എന്നിവരെയാണ് രോഗലക്ഷണം കാണിക്കുന്നവരില്‍ പരിശോധനക്ക് മുന്‍ഗണന നല്‍കേണ്ടത്.

നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍,പാരാമെഡിക്കല്‍ വിഭാഗക്കാര്‍,കുടിയേറ്റ തൊഴിലാളികള്‍ എന്നിവരായിരുന്നു ഐസിഎംആറിന്റെ പരിശോധിക്കേണ്ടവരുടെ മുന്‍ഗണനാ ലിസ്റ്റിലുള്ളത്. ഇതിന് പുറമേയാണ് പൊതുജനങ്ങളുമായി നേരിട്ട് കൂടുതല്‍ ഇടപഴകേണ്ടി വരുന്ന തൊഴില്‍ മേഖലകളിലുള്ളവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകരെ നേരത്തെ തന്നെ പരിശോധനയില്‍ മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പച്ചക്കറി കച്ചവടക്കാര്‍ പോലുള്ള മുന്‍നിര തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തുന്നത് കൊറോണയുടെ സമൂഹ വ്യാപനം എത്രത്തോളമാണെന്ന് വ്യക്തമാക്കുകയാണ്.
 

Latest News