Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ഇതേവരെ 1,51,767 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,387 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെയാണിത്. 24 മണിക്കൂറിനിടെ 170 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,337 ആയി. അതേസമയം, 64,426 പേർക്ക് രോഗമുക്തിയുണ്ടായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദൽഹി എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയിൽ മാത്രം 50,000 പേർക്ക് രോഗബാധയുണ്ട്.

 

Latest News