കൊറോണ ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-video

കയ്‌റോ - കൊറോണ ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം. ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിലെ അല്‍ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പെട്ട ഫാഖൂസ് നഗരത്തിലെ ആശുപത്രിയില്‍ നിന്നാണ് കൊറോണ രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌ട്രെച്ചറില്‍ കിടത്തി മൃതദേഹം ആശുപത്രിയില്‍ നിന്ന് വേഗത്തില്‍ പുറത്തുകടത്തി പിക്കപ്പിന്റെ പിന്‍വശത്ത് കയറ്റി കൊണ്ടുപോകാനാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം ശ്രമിച്ചത്. വിവരമറിഞ്ഞ് കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടയുകയും മൃതദേഹം ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിക്കുകയുമായിരുന്നു.

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 73 കാരി മരിച്ച വിവരം അറിഞ്ഞതോടെ മുന്‍കരുതല്‍ നടപടികളൊന്നും പാലിക്കാതെയും ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാത്തുനില്‍ക്കാതെയും എത്രയും വേഗം മറവു ചെയ്യാന്‍ ശ്രമിച്ചാണ് ബന്ധുക്കള്‍ മയ്യിത്ത് തട്ടിക്കൊണ്ടുപോകാന്‍ നോക്കിയത്.

ബന്ധുക്കളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സംസാരിച്ചാണ് മൃതദേഹം പിന്നീട് ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിച്ചത്. സംഭവത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി  ബന്ധപ്പെട്ടവര്‍ അറിയിച്ചു
ക്യാപ്.
കൊറോണ ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം അല്‍ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പെട്ട ഫാഖൂസ് നഗരത്തിലെ ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.

 

Latest News