കേരളത്തില്‍ 67 പേർക്ക് കൂടി കോവിഡ്; കൂടുതല്‍ പാലക്കാട്ട്

തിരുവനന്തപുരം- സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ചികിത്സയിലുണ്ടായിരുന്ന പത്ത് പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്.

പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ആറ് പേര്‍ക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂര്‍, കൊല്ലം നാല് പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങില്‍ മൂന്ന് പേര്‍ക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്ർ  27 പേർ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കും കോവിഡ് ബാധിച്ചു.

കോട്ടയത്തും മലപ്പുറത്തും മൂന്ന് പേര്‍ വീതവും പാലക്കാട്, കാസര്‍കോട് രണ്ട് പേര്‍ക്കും ആലപ്പുഴ, എറണാകുളം എന്നിവടങ്ങളില്‍ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് നെഗറ്റീവായത്. 

Latest News