Sorry, you need to enable JavaScript to visit this website.

പ്രതിസന്ധി: 600 ജീവനക്കാരെ യൂബർ ഇന്ത്യ പിരിച്ചുവിട്ടു

ന്യൂദൽഹി- കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 600-ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി ഓൺലൈൻ ടാക്‌സി കമ്പനിയായ യൂബർ ഇന്ത്യ അറിയിച്ചു.  ചില ഇളവുകളോടെ നാലാം ഘട്ട ലോക് ഡൗൺ തുടരാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം കമ്പനി അറിയിച്ചത്. ജീവനക്കാരെ കുറയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം, കമ്പനിയുടെ പ്രവർത്തനം മാറ്റമില്ലാതെ തുടരുമെന്നും യൂബർ ഇന്ത്യ ആന്റ് സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു.

 

Latest News