Sorry, you need to enable JavaScript to visit this website.

കൊറോണ  വൈറസ് ബാധിച്ച് രണ്ട്   ദിവസത്തിന് ശേഷം ലക്ഷണങ്ങള്‍

സിംഗപ്പൂര്‍-കൊറോണാ വൈറസിന്റെ സാംക്രമിക ശേഷി സംബന്ധിച്ച പുതിയ വിവരങ്ങളുമായി ശാസ്ത്രജ്ഞര്‍. കൊറോണാ ബാധിച്ച രോഗിക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാളിലേക്ക് വൈറസിനെ പകര്‍ന്നുനല്‍കാന്‍ സാധിക്കില്ലെന്നാണ് പുതിയ കണ്ടെത്തല്‍. രോഗിയുടെ പരിശോധനയില്‍ പോസിറ്റീവായാല്‍ പോലും വൈറസിന്റെ വ്യാപനശേഷി സ്വയം ഇല്ലാതാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ വൈറസിനെ പടര്‍ത്താന്‍ തുടങ്ങിയിരിക്കുമെന്നും സിംഗപ്പൂരിലെ ഗവേഷകര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷം ഏഴ് മുതല്‍ പത്ത് ദിവസം വരെ വൈറസ് പകരും. ഉയര്‍ന്ന ശരീരതാപവും, സാംക്രമികമായ ചുമയുമാകും ലക്ഷണങ്ങള്‍. 11 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ്19 ഐസൊലേറ്റ് ചെയ്യുകയോ, കള്‍ച്ചര്‍ ചെയ്യുകയോ സാധ്യമല്ലെന്നാണ് ഗവേഷകരുടെ പക്ഷം.
സിംഗപ്പൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് & ദി അക്കാഡമി ഓഫ് മെഡിസിനാണ് ഈ പരിശോധന നടത്തിയത്. മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിന്റെ തോതാണ് ഇവര്‍ പരിശോധിച്ചത്. പോസിറ്റീവായി കണ്ടെത്തിയ രോഗികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ പോലും വൈറസിനെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യമല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആക്ടീവായ വൈറല്‍ റെപ്ലിക്കേഷന്‍ ആദ്യ ആഴ്ചയില്‍ തന്നെ കുറയുകയും, രോഗത്തിന്റെ രണ്ടാം ആഴ്ച സജീവമായ വൈറസ് ഇല്ലാതാകുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പഠനഫലം ആശുപത്രികള്‍ക്ക് രോഗിയെ ഏത് ഘട്ടത്തില്‍ വീട്ടിലേക്ക് മടക്കാമെന്നതിന് ഈ കണ്ടെത്തല്‍ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Latest News