സൗദി കര്‍ഫ്യൂ: വ്യാഴം മുതല്‍ ഘട്ടംഘട്ടമായി ഇളവ്

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവു വരുത്തുമെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിച്ചു.

റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളും രോഗമുക്തിയും അനുസരിച്ചായിരിക്കും വീണ്ടും കര്‍ഫ്യൂ നീട്ടാനുളള തീരുമാനം കൈക്കൊള്ളുക.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികളുടേയും ആരോഗ്യ സംവിധാനത്തിന്റെയും ശേഷി, നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും സഹായകമായി. ഇതോടൊപ്പം ലബോറട്ടറികളും തീവ്രപരിചരണ വിഭാങ്ങളും വെന്റിലേറ്ററുകളും ഇരട്ടിയാക്കാനും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
പുതിയ തന്ത്രങ്ങളും നയങ്ങളും വ്യാഴാഴ്ച മുതല്‍ നടപ്പിലാക്കി തുടങ്ങും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സ്വീകരിക്കുന്ന മാറ്റങ്ങള്‍ സാധാരണ നില കൈവരിക്കുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നടപ്പിലാക്കിവരുന്ന നിയന്ത്രണ നടപടികളില്‍നിന്ന് പുതിയ നടപടികള്‍ എങ്ങനെ വ്യത്യസ്തമാകുകമെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

 

 

 

Latest News