കാസര്‍കോഡ് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കാസര്‍കോഡ് മൊഗ്രാല്‍ ദാറുല്‍ വഫ മന്‍സിലിലെ അഹമ്മദ് (53) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാവിലെ ശുമൈസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീഖയില്‍ ബൂഫിയയില്‍ ജോലി ചെയ്യുകയായിരുന്നു.ഫാത്തിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: ആയിശത്ത് വഫ, അബ്ദുല്‍ ഖാദര്‍ റിഫായി, മുഹമ്മദ് മുസ്തഫ, അബ്ദുല്ല സാലിഹ്, ഖദീജ ഹസീന. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിന് ഒഐസിസി നേതാവ് കുഞ്ഞി കുമ്പള, കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

 

Latest News