സൗദിയില്‍ ആശ്വാസ വാര്‍ത്ത; അഞ്ച് ദിവസം തുടര്‍ച്ചയായി കോവിഡ് കേസുകള്‍ കുറഞ്ഞു

ജിദ്ദ- സൗദി അറേബ്യയില്‍ അഞ്ച്  ദിവസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്ന് 2235 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ 2399, 2442,2532, 2642 എന്നിങ്ങനെയായിരുന്നു രോഗബാധയുടെ കണക്ക്. പ്രതിദിന കണക്കുകളില്‍ തുടര്‍ച്ചയായി കുറവു രേഖപ്പെടുത്തുന്നത് ആശ്വാസപ്രദമാണ്.

ഇന്ന് 2138 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് മരണനിരക്കിലും കുറവുണ്ട്. ഒമ്പതു പേരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് 45,668 പേരാണ് ഇതുവരെരോഗമുക്തരായത്.

 

Latest News