Sorry, you need to enable JavaScript to visit this website.

കവാസാക്കിയുടെ വെർസിസ്  1000 ബി.എസ് 6 പതിപ്പ് വിപണിയിൽ

ജാപനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കവാസാക്കിയുടെ വെർസിസ് 1000 ബി.എസ് 6 പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. 10.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബി.എസ് 4 മോഡലിനേക്കാൾ 10,000 രൂപ കൂടുതലാണ്. മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് +, കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് + പേൾ സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിൽ വേർസിസ് ലഭ്യമാണ്. ബി.എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1043 സി.സി, ഇൻലൈൻ 4 സിലിണ്ടർ എഞ്ചിനാണ് പുതിയ വാഹനത്തിന്റെ പ്രത്യേകത. ക്രൂയിസ് കൺട്രോൾ സിസ്റ്റം, രണ്ട് പവർ മോഡുകൾ, അഞ്ച് ആക്‌സിസ് ബോഷ് ഐ.എം.യു, കോർണറിംഗ് എ.ബി.എസ്, മൂന്ന് റൈഡിംഗ് മോഡുകൾ ഉള്ള ട്രാക്ഷൻ കൺട്രോൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 
താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വെർസിസ് 1000 ബുക്ക് ചെയ്യാം. മാത്രമല്ല, രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലർമാരും ഫോൺ കോൾ വഴി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. കവാസാക്കി ഡീലർഷിപ്പുകൾ പ്രവർത്തനം പുനരാരംഭിച്ചു കഴിഞ്ഞാൽ മാത്രമേ മോട്ടോർ സൈക്കിളുകളുടെ ഡെലിവറി തുടങ്ങുകയുള്ളൂ. 

Latest News