കോവിഡ്: ജുബൈലിൽ കരുനാഗപ്പള്ളി സ്വദേശി മരിച്ചു

ജുബൈൽ- കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് പുള്ളിമാൻ ജംഗ്ഷനിൽ ഷാനവാസ് ഇബ്രാഹിം കുട്ടി (32)  ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. നാല് ദിവസം മുമ്പ് ശക്തമായ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന്  ജുബൈൽ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായിരുന്നു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ നില കൂടുതൽ വഷളാവുകയും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.

 

Latest News