Sorry, you need to enable JavaScript to visit this website.

ആശയക്കുഴപ്പം നീങ്ങി; ഒരു വയസ്സായ കുഞ്ഞിനെ ഉത്രയുടെ അച്ഛന് കൈമാറും

കൊ​ല്ലം- അ​ഞ്ച​ൽ ഉ​ത്ര വ​ധ​ക്കേ​സി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജ് പി​ടി​യി​ലാ​യ​തോ​ടെ ഇവരുടെ കു​ഞ്ഞി​നെ ഉ​ത്ര​യു​ടെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൈ​മാ​റാ​ൻ തീ​രു​മാ​നം.സംസ്ഥാന വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കൊ​ല്ലം ബാ​ല​ക്ഷേ​മ സ​മി​തി​യാണ് ഉത്തരവിട്ടത്.

കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​ കണക്കിലെടുത്താണ് ഇ​വ​ർ​ക്കൊ​പ്പം വി​ടു​ന്ന​തെ​ന്ന് ബാ​ല​ക്ഷേ​മ സ​മി​തി അ​റി​യി​ച്ചു. നി​ല​വി​ൽ സൂ​ര​ജി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ക​ഴി​യു​ന്ന കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഉ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഉത്ര വധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിന്റെ സംരക്ഷണത്തെ ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പത്തിനാണ് ഇതോടെ പരിഹാരമായത്. ഒരു വയസും ഒരു മാസവും പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാനായി നിയമനടപടികളിലേക്ക് കടക്കാന്‍ ഉത്രയുടെ കുടുംബം തീരുമാനിച്ചിരുന്നു.

 

Latest News