Sorry, you need to enable JavaScript to visit this website.

ദുരന്തങ്ങൾക്കിടയിലും കേരളം പതറാതെ പിടിച്ചുനിന്നു; നാലാം വാർഷികത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം- ദുരന്തങ്ങൾ ഒന്നൊഴിയാതെ പിന്തുടർന്നിട്ടും കേരളം തളർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാര്‍ നാലു വര്‍ പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഖി ചുഴലിക്കാറ്റ്, നിപ്പ വൈറസ്, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തുടങ്ങിയ ദുരന്തങ്ങൾ സംസ്ഥാനത്തുണ്ടായി. ഈ ഘട്ടങ്ങളിലൊന്നും കേരളം പതറിയില്ല. ലക്ഷ്യങ്ങളിൽനിന്ന് പതറാതെയാണ് കേരളം മുന്നോട്ട് കുതിച്ചത്. ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സർവ്വകാല റെക്കോർഡാണ് നാലു വർഷത്തിനിടെ കേരളം സ്വന്തമാക്കിയത് എന്നും പിണറായി പറഞ്ഞു.

 

Latest News