ടോമിന്‍ തച്ചങ്കരി, ആര്‍.ശ്രീലേഖ എന്നിവരടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക്

തിരുവനന്തപുരം- ടോമിന്‍ തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി പദവി നല്‍കാന്‍ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കേരളത്തില്‍ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ.

Latest News