കോഴിക്കോട് മുക്കം സ്വദേശി തായിഫിൽ നിര്യാതനായി

തായിഫ്- കോഴിക്കോട് മുക്കം കാരശ്ശേരി കളത്തീങ്ങൽ കെ.സി.സി. മുഹമ്മദ് (47) തായിഫിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഉടൻ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല.  24 വർഷമായി  തായിഫ് ഉക്കാദ് സ്ട്രീറ്റിലെ കഫ്തീരിയിയിൽ ജോലി ചെയ്തു വരികയായിരുന്നു. അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നിട്ട് ഒന്നര വർഷമായി. പരേതനായ അബൂബക്കർ ഹാജി പിതാവും മറിയം മാതാവുമാണ്. ഭാര്യ: ഫൗസിയ. മക്കൾ:  മുഹ്‌സിന, മുബഷീർ. മരുമകൻ; ഷംശീർ പെരുമണ്ണ. സഹോദരങ്ങൾ:  കെ സി സി അഹമ്മദ് കുട്ടി (പരേതൻ) കെ സി സി അബ്ദുറഹ്മാൻ, കെ സി സി അബ്ദുൽ മജീദ്, ഫാത്തിമ, ആമിന. 


ഇബ്‌നു അബ്ബാസ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം മൃതദേഹം സെയ്ൽ റോഡിലുള്ള ഇബ്‌റാഹീം ജഫാലി ഖബർസ്ഥാനിൽ മറവ് ചെയ്തു. 
തായിഫ് കെ എം സി സി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നൽകി. പിതൃസഹോദര പുത്രൻ മുജീബ്‌റഹ്മാൻ, എ.വി ഹംസക്കോയ, ചാലിയം കെ എം സി സി നേതാക്കളായ  മുഹമ്മദ് സാലിഹ്. അബ്ദുൽ സലാം പുല്ലാളൂർ, ബഷീർ താനൂർ അഷ്‌റഫ് താനാളൂർ എന്നിവർ ഖബറടക്ക ചടങ്ങിൽ സംബന്ധിച്ചു. 
            


 

Latest News