Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

ചങ്ങനാശ്ശേരി സ്വദേശി  നാസർ ഗനിയുടെ മയ്യിത്ത്  റിയാദിൽ ഖബറടക്കി 

റിയാദ്- കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച ചങ്ങനാശ്ശേരി തെങ്ങണ മറ്റപ്പുരയിടം കനി റാവുത്തറുടെ മകൻ നാസർ ഗനി റാവുത്തറുടെ (ഇളയ കുഞ്ഞ് 56) മയ്യിത്ത് പെരുന്നാൾ ദിവസം രാവിലെ റിയാദിലെ ഉമ്മുൽ ഹമാം ഖബർസ്ഥാനിൽ ഖബറടക്കി.
 കഴിഞ്ഞ 22 വർഷമായി അഡ്വാൻസ് ഫിനാൻഷ്യൽ കൺസൽട്ടന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന നാസർ സ്ഥിരമായി കഴിക്കുന്ന പ്രഷറിന്റെ ഗുളിക ലോക്ഡൗൺ മൂലം കിട്ടാതെ വരികയും പത്ത് ദിവസം മുൻപ്  പ്രഷർ കൂടിയ അവസ്ഥയിൽ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയും അബോധാവസ്ഥയിൽ  റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 
 വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ പത്ത് ദിവസം അദ്ദേഹം ചികിൽസയിൽ ആയിരുന്നു. നാസർ  പത്തനംതിട്ടയിലാണ് താമസിച്ചിരുന്നത്. ഭാര്യ: ഷാഹിദ. മകൾ: അഷ്‌ന.
ഇന്ത്യൻ സോഷ്യൽ ഫോറം, സാമൂഹിക പ്രവർത്തകരായ അൻസാർ ചങ്ങനാശ്ശേരി, ഹുസൈൻ താന്നിമൂട്ടിൽ,  ബന്ധുവായ ഹൻഷാദ് ഹസൻ എന്നിവർ നാസറിന്റെ ചികിൽസക്കും മയ്യിത്ത് പരിപാലനത്തിനും മറ്റു നടപടിക്രമങ്ങൾക്കും നേതൃത്വം നൽകി മയ്യിത്ത് ഖബറടക്കി.


 

Latest News