Sorry, you need to enable JavaScript to visit this website.

സൗദിയിൽ 1,100 യാചകർ പിടിയിൽ

റിയാദ് - വിശുദ്ധ റമദാനിലെ ആദ്യത്തെ 20 ദിവസത്തിനിടെ സൗദിയിലെ ഏഴു പ്രവിശ്യകളിൽ 1,100 യാചകർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഇക്കാലയളവിൽ മറ്റു ആറു പ്രവിശ്യകളിൽ യാചകരൊന്നും പിടിയിലായിട്ടില്ല. അസീർ, അൽബാഹ, തബൂക്ക്, ഉത്തര അതിർത്തി പ്രവിശ്യ, ജിസാൻ, നജ്‌റാൻ എന്നീ പ്രവിശ്യകളിലാണ് യാചകർ പിടിയിലാകാത്തത്. 


മറ്റു ഏഴു പ്രവിശ്യകളിൽ ദിവസേന ശരാശരി 55 യാചകർ വീതം പിടിയിലായി. ഏറ്റവും കൂടുതൽ യാചകർ പിടിയിലായത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 20 ദിവസത്തിനിടെ 617 യാചകർ പിടിയിലായി. ആകെ പിടിയിലായ യാചകരിൽ 56 ശതമാനവും മക്ക പ്രവിശ്യയിൽ നിന്നാണ് പിടിയിലായത്. രണ്ടാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയാണ്. ഇവിടെ 20 ദിവസത്തിനിടെ 192 യാചകർ പിടിയിലായി. 17.4 ശതമാനം യാചകരാണ് കിഴക്കൻ പ്രവിശ്യയിൽ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. മൂന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 126 യാചകർ പിടിയിലായി. മദീനയിൽ 79 ഉം ഹായിലിൽ 50 ഉം അൽഖസീമിൽ 23 ഉം അൽജൗഫിൽ 13 ഉം യാചകരും 20 ദിവസത്തിനിടെ പിടിയിലായി. വിവിധ രാജ്യക്കാരായ യാചകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. 

Latest News