Sorry, you need to enable JavaScript to visit this website.

സാമൂഹ്യ അകലം പാലിച്ച് നിസ്‌കരിക്കാന്‍  സ്ഥലമില്ല; മുസ്‌ലിംകള്‍ക്ക്   ക്രിസ്ത്യന്‍ പള്ളി തുറന്നു കൊടുത്തു 

ഫ്രാങ്ക്ഫര്‍ട്ട്- സാമൂഹ്യ അകലം പാലിച്ച് നിസ്‌കരിക്കാനായി മുസ്‌ലിം വിശ്വാസികള്‍ക്ക് ക്രിസ്ത്യന്‍ പള്ളി തുറന്ന് നല്‍കി മാതൃക ജര്‍മ്മനിയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയം. കോവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കിടെ പള്ളികളിലെ ചടങ്ങുകള്‍ വീണ്ടും തുടങ്ങാന്‍ ജര്‍മ്മനി നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശത്തോടെയായിരുന്നു ഇളവ് പ്രഖ്യാപിച്ചത്.
ഈദ് പ്രാര്‍ത്ഥനകള്‍ക്കായി എത്തുന്ന വിശ്വാസികളില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലാതിരുന്ന മോസ്‌കിനാണ് ജര്‍മ്മനിയിലെ ന്യൂക്കോലിനിലെ ക്രിസ്ത്യന്‍ ദേവാലയം തുറന്ന് നല്‍കിയത്. കുറച്ച് പേരെ മാത്രം സാമൂഹ്യ അകലം പാലിച്ച് ഉള്‍ക്കൊള്ളാവുന്ന സ്ഥലം മാത്രമായിരുന്നു ദാറുസ്സലാം മോസ്‌കിനുണ്ടായിരുന്നത്. ഇതോടെയാണ് ഈദ് പ്രാര്‍ത്ഥനകള്‍ക്കായി സമീപത്തുള്ള മാര്‍ത്താ ലൂഥറന്‍ പള്ളി മുസ്‌ലിം വിശ്വാസികള്‍ക്കായി വാതിലുകള്‍ തുറന്ന് നല്‍കിയത്. ഈ റമദാന്‍ മറ്റ് വേര്‍തിരിവുകള്‍ ഒന്നും കൂടാതെ ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു പള്ളി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദാറുസ്സലാം പള്ളി  ഇമാം ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.
 

Latest News