ന്യൂദല്‍ഹി- വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങുന്ന യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കണം. ഇതില്‍ ഏഴു ദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വറാന്റൈന്‍ ആയിരിക്കും. ബാക്കി ഏഴു ദിവസം വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍ തുടരണം. തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തി രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ഫോണുകളില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
രാജ്യത്തെ ചില റൂട്ടുകളില്‍ നാളെ ആഭ്യന്തര വിമാനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയത്. വിമാന സര്‍വീസ് ആരംഭിക്കുന്നതിനെ ചൊല്ലി കേന്ദ്രവും ചില മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളും തര്‍ക്കം തുടരുകയാണ്.






