ഭോപാൽ- മധ്യപ്രദേശിലെ ഭോപാലിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് ബസുകൾ ഏർപ്പാടാക്കി. വയനാട്ടിൽനിന്നടക്കമുള്ള വിദ്യാർത്ഥികൾക്കായാണ് ബസുകൾ തയ്യാറാക്കിയിരിക്കുന്നത്. ലോക്ഡൗണിൽ ഇവിടെ കുടുങ്ങിയ വിദ്യാർത്ഥികൾ സഹായം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയോട് ഫോണിൽ സംസാരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കമൽനാഥുമായി ബന്ധപ്പെട്ട രാഹുൽ വിദ്യാർഥികൾക്ക് ആവശ്യമായ സഹായം നൽകാൻ അഭ്യർത്ഥിച്ചു. അധികം വൈകാതെ വിദ്യാർഥികളെയുമായുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു.നേരത്തെ മറ്റ് സംസ്ഥാനങ്ങളില്നിന്നുള്ള മലയാളി വിദ്യാര്‍ഥികളെയും കോണ്‍ഗ്രസ് കേരളത്തിലേക്ക് ബസില്‍ അയച്ചിരുന്നു.






