ഇന്ത്യയില്‍ കോവിഡ് രോഗികളില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന

ന്യൂദല്‍ഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് കോവിഡ് രോഗികള്‍.  6767 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരികരിക്കുന്നത്. 24 മണിക്കൂറിനിടെ 147 മരണവും  റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി വര്‍ധിച്ചു.


73,560 സജീവ കേസുകളാണ് നിലവിലുള്ളത്.  54,440 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3867 പേരാണ് മരണസംഖ്യ. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. 47190 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1577 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 15512 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

 

Latest News