പതിനായിരം രൂപക്ക് പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു കൊന്നു; ഭർത്താവും സഹായികളും അറസ്റ്റിൽ

കൊല്ലം- അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25)യെ കൊല്ലാൻ ഭർത്താവ് പാമ്പു പിടിത്തക്കാരിൽനിന്ന് പതിനായിരം രൂപക്ക് പാമ്പിനെ വാങ്ങിയതാണെന്ന പോലീസിന് വിവരം ലഭിച്ചു.  കുടുംബ വീട്ടിലെ കിടപ്പു മുറിയിൽ ഉ്ത്ര മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെയും രണ്ടു സഹായികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. മാർച്ച് രണ്ടിനു സൂരജിന്റെ വീട്ടിൽവച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടിൽ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏൽക്കുകയായിരുന്നു. സംഭവങ്ങൾ നടക്കുമ്പോൾ രണ്ടു പ്രാവശ്യവും സൂരജ് മുറിയിൽ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാൻ കൊന്നതാണെന്നാണു സൂചന.

 

Latest News