Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം- എഴുപത്തിയഞ്ചാം  ജന്മദിനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നേരത്തെ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി ആശംസ അറിയിച്ചിരുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കേരളം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനവും കടന്നുപോകുന്നത്.

ആഘോഷങ്ങളൊന്നുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ പിറന്നാള്‍. നാടൊന്നാകെ ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പിറന്നാളിലൊന്നും കാര്യമില്ലെന്ന് നാം മുന്നോട്ട് പരിപാടിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

 

Latest News