തിരുവനന്തപുരം- കെ.പി.സി.സിയുടെ കീഴിലുള്ള നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ ്(ആര്‍.ജി.ഐ.ഡി.എസ്) സജ്ജമാക്കിയ താല്‍ക്കാലിക കോവിഡ് റിക്കവറി സെന്റര്‍( സി.ആര്‍.സി) നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിനു കൈമാറി. ഇതുസംബന്ധിച്ച സമ്മതപത്രം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആര്‍. ഗോപാലകൃഷ്ണനു കൈമാറി. വെന്റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍,ഓക്‌സിജന്‍ പോയിന്റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയതാണു സെന്റര്‍.
റിക്കവറി സെന്ററില്‍ 20 കിടക്കകളാണുള്ളത്. അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷനല്‍ യൂണിവേഴ്‌സിറ്റി,പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നവേറ്റേഴ്‌സ് ഫോര്‍ ഇന്ത്യ, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഇതു ചെയ്തത്. റിക്കവറി സെന്റര്‍ സ്ഥാപിച്ചു വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ചു രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു.