പാലക്കാട് നിരോധനാജ്ഞ; കൊറോണ 19 പേര്‍ക്ക് 


പാലക്കാട്- കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ മെയ് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക. പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിലുള്ള മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. ഇത് വലിയ ആശങ്കയാണ് അധികൃതരില്‍ സൃഷ്ടിച്ചിരിക്കുന്നത്. പന്ത്രണ്ട് പേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരാണ് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കമാണ് രോഗകാരണം.
 

Latest News