ജുബൈല്‍- സൗദി ജുബൈലില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലേമ്പ്ര പുള്ളിപ്പരമ്പ് സ്വദേശി കല്ലുവളപ്പില്‍ പ്രമോദ് മുണ്ടാണി (41 ) യാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് ശക്തമായ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളാവുകയും വെള്ളി രാത്രി മരണം സംഭവിക്കുകയായിരുന്നു.
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷിമായി ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്‍ പ്രസാദ് മുണ്ടാണി ജുബൈലില്‍ ഉണ്ട്. ഭാര്യ ഉഷയും രണ്ടു പെണ്‍ മക്കളും നാട്ടിലാണ്.