ചെന്നൈ- പഴയകാല തെന്നിന്ത്യന്‍ നടി വാണിശ്രീയുടെ മകന് ഡോ. അഭിനയ് വെങ്കടേഷ് (36) മരിച്ച നിലയില്‍.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അഭിനയ് വസ്തു ഇടപാടുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന അഭിനയിനെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവന്നും റിപ്പോര്‍ട്ടുകളുണ്ട്.






