സൗദിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

ജുബൈല്‍- കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 12 ദിവസമായി ചികിത്സയിലായിരുന്ന കൊല്ലം കിളികൊല്ലൂര്‍ പുന്തല താഴം സി.ജെ വില്ലയില്‍  സാം ഫെര്‍ണാഡസ് (60) മരിച്ചു. ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളി രാത്രി 11.30 ടെയാണ് മരിച്ചത്.  
ശ്വാസ തടസ്സം അനുഭവപെട്ടതിനെ തുടര്‍ന്ന് ആദ്യം ജുബൈല്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.ആദ്യത്തെ രണ്ടു ടെസ്റ്റുകളും കോവിഡ് നെഗറ്റീവ് ആയിരുന്നു.മരണത്തിനു രണ്ടു ദിവസം മുമ്പ് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിതീകരിച്ചത്.17 വര്‍ഷത്തോളമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ:ജോസഫൈന്‍ (അദ്ധ്യാപിക,തിരൂര്‍),മക്കള്‍ :രേഷ്മ (ഫെഡറല്‍ ബാങ്ക് ,കൊല്ലം പൂയപ്പള്ളി),ഡെയ്‌സി (വിദ്യാര്‍ത്ഥിനി),മരുമകന്‍ :ഉദേശ് (സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ ഖത്തര്‍).
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിജു ലാല്‍ ശങ്കരന്‍,ഉസ്മാന്‍ ഒട്ടുമ്മല്‍ (കെ.എം.സി.സി) എന്നിവര്‍ രംഗത്തുണ്ട്.

 

Latest News