പത്തനംതിട്ട- തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ശിപാര്‍ശ. ജില്ലാ പോലിസ് മേധാവി കെ.ജി സൈമണാണ് ശിപാര്‍ശ നല്‍കിയത്. ലോക്കല്‍ പോലിസിനൊപ്പം ക്രൈംബ്രാഞ്ച് ഐജി കൂടി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്ന് ജില്ലാ പോലിസ് മേധാവി ഡിജിപിക്ക് ശിപാര്‍ശ നല്‍കിയത്. മെയ് ഏഴിന് ഉച്ചയോടെയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിനിയായ ദിവ് പി ജോണ്‍ മഠത്തിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാണ്.