സെസ് ചുമത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ തോമസ് ഐസക്

തിരുവനന്തപുരം- കേരളത്തില്‍ നിലവില്‍ നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്ക് മേല്‍ സെസ് കൂടി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും മന്ത്രി വിമര്‍ശിച്ചു. നികുതി വര്‍ധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക്‌മേലുള്ള ഭാരം വര്‍ധിക്കും. ജിഎസ്ടി വരുമാനം കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍ കേന്ദ്രം ആഗ്രഹിക്കുന്ന വരുമാനം സെസില്‍ നിന്ന് ലഭിക്കില്ല. സര്‍ക്കാര്‍ തന്നെ വരുത്തിവെച്ച പ്രതിസന്ധിയാണിതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

വിപണിയില്‍ ഡിമാന്റ് വന്‍തോതില്‍ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വിലവര്‍ധനവ് വരുന്ന രീതിയില്‍ നികുതി വര്‍ധിപ്പിക്കുന്നത് ഇപ്പോള്‍ ശരിയല്ല.ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ എല്ലാ സംസ്ഥാനസര്‍ക്കാരുകളും എതിര്‍ത്തിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
 

Latest News