Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ വിമാനാപകടം; മരണം 97 ആയി

കറാച്ചി- പാക്കിസ്ഥാനിലെ കറാച്ചിയിൽ വിമാനം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 97 ആയി. കറാച്ചിയിലെ ജിന്ന എയർപോർട്ടിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് വിമാനം ജനവാസ കേന്ദ്രത്തിൽ തകർന്നുവീണത്. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനമാണിത്. ലാഹോറിൽനിന്ന് കറാച്ചിയിലേക്ക് വന്ന പി.ഐ.എ എയർബസ് എ 320 ആണ് ജിന്ന ഇന്റർനാഷണൽ എയർപോർട്ടിനു സമീപം തകർന്നത്. 90 യാത്രക്കാരും എട്ട് ജോലിക്കാരുമാണ് വിമാനത്തിലുള്ളതെന്ന് പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/05/23/472756238298049.jpg
മരിച്ചവരിൽ 19 പേരെ ഇതോടകം തിരിച്ചറിഞ്ഞു. പ്രാദേശിക സമയം ഉച്ചക്ക് 2.30നാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പെരുന്നാളിന് കുടുംബത്തോടൊപ്പം ചേരാനാണ് ലാഹോറിൽനിന്ന് കറാച്ചിയിലേക്ക് നിരവധി പേർ ഈ വിമാനത്തിൽ എത്തിയത്.

 

Latest News