കുടിയേറ്റ തൊഴിലാളികൾക്ക് മേൽ വീണ്ടും അണുനാശിനി പ്രയോഗം

ന്യൂദൽഹി- കൊറോണ വൈറസുകളെ നശിപ്പിക്കാനെന്ന പേരിൽ ദൽഹിയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ ദേഹത്ത് കീടനാശിനി തളിച്ചു. വെള്ളിയാഴ്ചയാണ് തൊഴിലാളികളുടെ ദേഹത്ത് ശക്തിയായി കീടനാശിനി തളിച്ചത്. അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി നഗരസഭ അധികൃതർ വ്യക്തമാക്കി. ദൽഹി ലജ്പത് നഗറിലെ സ്‌കൂളിന് മുന്നിൽ പ്രത്യേക ശ്രമിക് തീവണ്ടിയിൽ യാത്ര തിരിക്കാൻ അപേക്ഷയുമായി എത്തിയ തൊഴിലാളികൾക്ക് നേരെയാണ് കീടനാശിനി തളിച്ചത്. യാത്രക്ക് മുന്നോടിയായുള്ള പരിശോധനക്ക് വേണ്ടിയായിരുന്നു തൊഴിലാളികൾ എത്തിയത്.

 

Latest News