Sorry, you need to enable JavaScript to visit this website.

എസ്.വൈ.എസ് ദുരിതാശ്വാസ വളണ്ടിയറായി സുധീഷും 

എസ്.വൈ.എസ് ദുരിതാശ്വാസ വളണ്ടിയറായ സുധീഷ് പാണ്ടികശാല കിറ്റ് വിതരണത്തിൽ.    

മലപ്പുറം- എസ്.വൈ.എസ് ദുരിതാശ്വാസ വളണ്ടിയറായി സുധീഷ് പാണ്ടികശാലയും രംഗത്ത്. ഏതു പ്രതിസന്ധി നേരത്തും നന്മ വറ്റാത്ത കാരുണ്യത്തിന്റെ ഉത്തമ മാതൃക തീർക്കുകയാണ് പാണ്ടികശാല സാന്ത്വനം കമ്മിറ്റി. കോവിഡ് മഹാമാരിയുടെ കുരുക്കിൽ നിശ്ചലമായിപ്പോയ ദുരിത ജീവിതങ്ങളുടെ വിളിപ്പുറത്ത് സാന്ത്വനത്തിന്റെ  തെളിനീരുമായി ഓടി നടക്കുമ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എസ്.വൈ.എസ് പാണ്ടികശാല സാന്ത്വനത്തിന്റെ മുൻനിരയിൽ നിന്നു വളണ്ടിയറായി പ്രവർത്തിക്കുകയാണ് സാന്ത്വനം യൂനിറ്റ് വളണ്ടിയർ കൂടിയായ സുധീഷ് പാണ്ടികശാല. കഴിഞ്ഞ പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായപ്പോഴും വേങ്ങരയിലും പാണ്ടികശാല മദ്രസയുടെ എല്ലാ പരിപാടികളിലും പ്രത്യേകിച്ച് നബിദിന പരിപാടികളിലുമെല്ലാം സജീവമായി ഓടി നടന്ന് സൗഹാർദത്തിന്റെ ഉത്തമ മാതൃക തീർത്ത് പ്രവർത്തിക്കാറുണ്ടായിരുന്നു. സുധീഷ് പാണ്ടികശാലയെ മദ്രസ പ്രവാസി വിംഗ് സ്‌നേഹോപഹാരം നൽകി അനുമോദിച്ചു.

 

 

Latest News