Sorry, you need to enable JavaScript to visit this website.

വനിതാ എസ്.ഐയെ അപമാനിക്കാന്‍  ശ്രമിച്ച  പോലീസുകാരന് സ്ഥലംമാറ്റം 

തൊടുപുഴ- പട്രോളിങ്ങിനിടെ വനിത എസ.ഐയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരനെ സ്ഥലംമാറ്റി. ഇടുക്കി എ.ആര്‍ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റിയത്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോവിഡ്കാല പരിശോധനയുടെ ഭാഗമായാണ് വനിത എസ്.ഐയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിറങ്ങിയത്. മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ ജീപ്പില്‍ ഇരുന്ന് മയങ്ങിപ്പോയ ഇവരോട് പോലീസുകാരന്‍ അപമര്യാദയോടെ പെരുമാറുകയായിരുന്നു എന്നാണ് ആരോപണം.
ഹൈറേഞ്ചിലെ ഒരു പോലീസ് സറ്റേഷനില്‍ മദ്യപിച്ചെത്തിയ പോലീസുകാരന്‍ വനിത പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.ഇവിടെയും ആരോപണ വിധേയനായ പോലീസുകാരനെ ജില്ല പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ലോകഡൗണ്‍ കാലത്ത് തുടര്‍ച്ചയായി പോലീസുകാര്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കൈക്കൂലി, പണം അപഹരിക്കല്‍ തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐയെയും കരിങ്കുന്നം പോലീസ് സറ്റേഷനിലെ ഗ്രേഡ എസ.ഐയെയും സസ്‌പെന്‍ഡ് ചെയതത്.തൊടുപുഴ മേഖലയില്‍ ഒരു പള്ളിയുടെ കാണിക്കവഞ്ചിയില്‍നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐയും മോേട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് മദ്യപസംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. 
 

Latest News