Sorry, you need to enable JavaScript to visit this website.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറി  ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

ഭോപാല്‍-മധ്യപ്രദേശില്‍ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ 20വയസുകാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവാക്കള്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശേഷം ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 
 

Latest News