Sorry, you need to enable JavaScript to visit this website.
Saturday , May   30, 2020
Saturday , May   30, 2020

വൈദ്യകുലപതി ഡോ. പി.കെ വാര്യര്‍ക്ക് തൊണ്ണൂറ്റൊമ്പതാം പിറന്നാള്‍

മലപ്പുറം- വൈദ്യകുലപതി പി.കെ. വാര്യര്‍ നൂറാം വയസ്സിന്റെ പടിവാതില്‍ക്കല്‍. വെള്ളിയാഴ്ച 99 തികഞ്ഞ ആയുര്‍വേദാചാര്യന് കേരളം ആശംസ നേര്‍ന്നു.
ഇടവമാസത്തിലെ കാര്‍ത്തിക ദിനത്തിലാണ്് വാര്യരുടെ ജനനം. ഡോക്ടറായും ആതുരസേവകനായും ആയുര്‍വേദ സ്ഥാപനങ്ങളുടെ സ്ഥാപകനായും കേരളത്തിന്റെ വൈദ്യചരിത്രത്തില്‍ ഇപ്പോഴും ഉന്മേഷത്തോടെ നിറഞ്ഞുനില്‍ക്കുന്നു വാര്യര്‍.
വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു പിറന്നാളാഘോഷം.
ഡോ. പി.കെ വാര്യര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ആയുര്‍വ്വേദത്തിന്റെ  വളര്‍ച്ചക്കും വികസനത്തിനും ഡോ. പി.കെ വാര്യര്‍ മുഖ്യപങ്കുവഹിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായി ആറു പതിറ്റാണ്ട് പിന്നിട്ട ഡോ. പി.കെ വാര്യര്‍ ആ സ്ഥാപനത്തെ  ജനകീയവല്‍ക്കരിക്കുന്നതില്‍ മുന്നില്‍ നിന്നു.
ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളില്‍ ഇടപെടുകയും അതിനെ മറികടക്കാന്‍ ആയുര്‍വേദത്തിന്റെ  സംഭാവന അടയാളപ്പെടുത്തുകയും ചെയ്തു. സാമൂഹികസാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായ ഡോ. പി.കെ വാര്യര്‍ക്ക് എല്ലാ ആശംസകളും നേരുന്നു- മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ എഴുതി.

 

Latest News