ജിദ്ദയിൽ മദ്യ നിർമാണം: വിദേശികൾ അറസ്റ്റിൽ

ജിദ്ദ - അൽഹറാസാത്ത് ഡിസ്ട്രിക്ടിൽ വൻതോതിൽ മദ്യം നിർമിച്ച് വിതരണം ചെയ്ത സംഘത്തെ ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേർന്ന് അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാരായ വിദേശികളാണ് വൻതോതിൽ മദ്യം നിർമിച്ചിരുന്നത്. വിതരണത്തിന് തയാറാക്കിയ മദ്യശേഖരവും വൻ വാഷ് ശേഖരവും മദ്യം നിർമിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും മറ്റും സംഘത്തിന്റെ താവളത്തിൽ കണ്ടെത്തി. പ്രതികൾക്കെതിരെ സുരക്ഷാ വകുപ്പുകൾ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. 

 

Tags

Latest News