Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ നടപടി

റിയാദ് - തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ എത്രയും വാടക പ്രക്രിയ ക്രമീകരിക്കുന്ന ഈജാർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ ഈജാർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാത്ത, പത്തും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ രണ്ടാഴ്ചക്കകം നിർത്തിവെക്കും. രണ്ടാം ഘട്ടത്തിൽ പത്തിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളെയും തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ ഈജാർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

 

Latest News