Sorry, you need to enable JavaScript to visit this website.

സൂം ആപ്പിന്റെ നിരോധനം;കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രിംകോടതി

ന്യൂദല്‍ഹി- വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്പ് ആയ സൂം നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രിംകോടതി. കൃത്യമായ നിയമനിര്‍മാണം നടക്കുന്നത് വരെ ഔദ്യോഗിക വ്യക്തിഗത ആവശ്യങ്ങള്‍ക്ക് വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷന്‍ സൂം ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതി നടപടി.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

സ്വകാര്യത സംബന്ധിച്ച ആശങ്കയും ഉപയോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന സുരക്ഷാ ഭീഷണിയും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഹരജി പരിഗണിച്ചത്. കൊറോണ ലോക്ക്ഡൗണില്‍ രാജ്യത്ത് വന്‍ പ്രചാരം ലഭിച്ച യുഎസ് ആപ്പാണ് സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍. നിരോധനം സംബന്ധിച്ച ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് ഒരു മാസമാണ് സമയം അനുവദിച്ചത്.
 

Latest News