റിയാദ്- റിയാദില്‍ മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഹൃദയാഘാതം മൂലം നിര്യാതരായി.
മലപ്പുറം വെളിമുക്ക് പടിക്കല്‍ സ്വദേശി മേലോട്ടില്‍ അബ്ദുല്‍ അസീസ് (51) അതീഖയിലെ താമസസ്ഥലത്ത് ഇന്ന് കാലത്ത് 10 മണിക്കാണ് മരിച്ചത്. ഭാര്യ: ജമീല, മക്കള്‍: ഇസ്മായില്‍, ശംസുദ്ദീന്‍, ജംഷീറ, ജസ്ല. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹബൂബ് കണ്ണൂര്‍, റാശിദ് ദയ എന്നിവര്‍ രംഗത്തുണ്ട്.
റിയാദ് ന്യൂസനയ്യയിലെ പ്ലാസ്റ്റിക് കമ്പനിയില്‍ ജീവനക്കാരനായ കെ.പി സുരേന്ദ്രന് (59) റൂമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ രണ്ടുദിവസമായി ഇദ്ദേഹം ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടും ഇദ്ദേഹം തയ്യാറായിരുന്നില്ല. ഇന്ന് കാലത്താണ് മരണം.