ഗള്‍ഫില്‍നിന്ന് മലയാളികള്‍ക്ക് ദല്‍ഹിയിലേക്കും വരാം

ന്യൂദല്‍ഹി- വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യ മാര്‍ഗരേഖയില്‍ വ്യത്യാസം. വിദേശത്തുനിന്ന് ദല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകളില്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യക്കാര്‍ക്കും കയറാം.

ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ്  ഇതിന് അവസരം നല്‍കുന്നത്. ഇങ്ങനെ ദല്‍ഹി വിമാനങ്ങളില്‍ എത്തുന്നവര്‍ ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള കേന്ദ്രങ്ങളില്‍ പണം കൊടുത്ത് ക്വാറന്റൈനില്‍ കഴിയാമെന്ന് എഴുതി നല്‍കണമെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.  

ദല്‍ഹിയില്‍ എത്തുന്ന മലയാളികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍  കേരളത്തിന്റെ നോഡല്‍ ഓഫീസര്‍ വഴിയോ തയ്യാറാക്കുന്ന യാത്രാ സംവിധാനത്തിലൂടെയോ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.

 

Latest News