പാക്കിസ്ഥാന്‍ വിമാനം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു; വിമാനത്തില്‍ 98 പേര്‍

കറാച്ചി- പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനു മിനിറ്റുകള്‍ക്കു മുമ്പ് ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു. 98 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് വന്ന പി.ഐ.എ എയര്‍ബസ് എ 320 ആണ് ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നത്. 90 യാത്രക്കാരും എട്ട് ജോലിക്കാരുമാണ് വിമാനത്തിലുള്ളതെന്ന് പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ലാന്‍ഡിംഗിന് ഒരു മിനിറ്റുമുമ്പാണ് വിമനവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടത്. വിമാനത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അന്‍സാര്‍ നഖ് വിയുമുണ്ടെന്ന് പി.ഐ.എ വക്താവ് അബ്ദുല്ല ഹഫീസ് പറഞ്ഞു.

 

Latest News