തിരുവനന്തപുരം- ജില്ലയില്‍ മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ടൂര്‍,ആര്യനാട് ,കുറ്റിച്ചല്‍ ഭാഗങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴ മൂന്ന് മണിക്കൂര്‍ ഇനിയും തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ തിരുവനനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും കനാലുകളും പുഴകളും നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളം കയറിയത്. ചിറ്റാറും കിള്ളിയാറും കര കവിഞ്ഞൊഴുകുകയാണ്. തേക്കുംമൂട്,നെടുമങ്ങാട് ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. വരുന്ന മണിക്കൂറുകളില്‍ കൊല്ലം,തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയും കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.






