ഉംപുണ്‍; പശ്ചിമ ബംഗാളില്‍ മരണം എണ്‍പതായി

കൊല്‍ക്കത്ത- ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞുവീശിയ ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ എണ്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.ഉംപുണില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്.ചുഴലി ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം ആകാശ നിരീക്ഷണം നടത്തിയ ശേഷമാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി പശ്ചിമബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.
ബംഗ്ലാദേശിലും കിഴക്കന്‍ ഇന്ത്യയിലുമാണ് ഉംപുണ്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ചത്.  പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ ചുഴലിക്കാറ്റ് ഈ തീരങ്ങളില്‍ വീശുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒഡീഷയിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒഡീഷയുടെ തീരങ്ങളില്‍ കാറ്റിന്റെ ഗതിവിഗതികള്‍ നിരീക്ഷിക്കാനായി  മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആകാശ സര്‍വേ നടത്തിയിരുന്നു.
 

Latest News