കോവിഡിന്റെ പേരില്‍ അമേരിക്കയെ വെല്ലുവിളിച്ച് ചൈന

ബെയ്ജിംഗ്- കോവിഡ് മഹാമാരിയുടെ പേരില്‍ ഉപരോധ നടപടികള്‍ക്ക് തുനിഞ്ഞാല്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് പാര്‍ലമെന്റ് വക്താവാണ് ഇക്കാര്യം പറഞ്ഞത്.

കോവിഡിന്റെ പേരില്‍ ഇരുരാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ലോകവ്യാപകമായുണ്ടായ കൂട്ടക്കൊലകളുടെ ഉത്തരവാദിത്തം ചൈനക്കാണെന്ന് ട്വീറ്റ് ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇത് കുടുപ്പിക്കുകയും ചെയ്തു.
ചൈനക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്നതിന് പ്രസിഡന്റിന് അധികാരം നല്‍കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ നിര്‍ദേശത്തിനാണ് ചൈന ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.

 

Latest News